മാർക്ക് ഷീറ്റ് നൽകിയില്ല; പ്രിൻസിപ്പളിനെ മുൻ വിദ്യാർത്ഥി തീവച്ച് കൊല്ലാൻ ശ്രമിച്ചു

മധ്യപ്രദേശിലെ ഇൻഡോറിൽ വനിത പ്രിൻസിപ്പളിനെ മുൻ വിദ്യാർത്ഥി തീവച്ച് കൊല്ലാൻ ശ്രമിച്ചു. ബിഎം കോളജ് ഓഫ് ഫാർമസിയിലെ പ്രിൻസിപ്പൽ വിമുക്ത ഷർമയെ (54) ഗുരുതരമായ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വിദ്യാർത്ഥിയായ അശുതോഷ് ശ്രീവാസ്തവയാണ് (24) പ്രിൻസിപ്പലിനെ തീവച്ച് കൊല്ലാൻ ശ്രമിച്ചത്. ബി ഫാം മാർക്ക് ഷീറ്റ് നൽകാത്തതാണ് പ്രകോപന കാരണം. ഇന്നലെ വൈകീട്ട് നാല് മണിക്ക് പ്രിൻസിപ്പലും അശുതോഷും തമ്മിൽ മാർക്ക് ഷീറ്റിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകാനായി കാറിൽ കയറാൻ പോയ പ്രിൻസിപ്പലിന്റെ ദേഹത്തേക്ക് അശുതോഷ് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. നാല് മാസങ്ങൾക്ക് മുൻപ് കോളജിലെ മറ്റെരധ്യാപകനെ ഇതേ കാരണത്താൽ കുത്തിക്കൊല്ലാൻ അശുതോഷ് ശ്രീ വാസ്തവ ശ്രമിച്ചിരുന്നു. ഈ കേസിൽ കഴിഞ്ഞ ആഴ്ചയാണ് അശുതോഷ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ മാർക്ക് ഷീറ്റ് നൽകാത്തത് യൂണിവഴ് സിറ്റിയിൽ നിന്ന് വരാത്തത് കൊണ്ടാണെന്നാണ് കോളജ് അധിക്യതർ പറയുന്നത്. കുറച്ച് നാൾക്ക് മുൻപ് വീടനടുത്തുള്ള ടിൻച വെള്ളച്ചാട്ടത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ അശുതോഷ് ശ്രമിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.