മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ വീണ്ടും കരിങ്കൊടി പ്രതിഷേധം; പ്രതിഷേധം മുഖ്യമന്ത്രി വീട്ടിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകും വഴി

മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ വീണ്ടും കരിങ്കൊടി പ്രതിഷേധം. കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി വീട്ടിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അഞ്ചരക്കണ്ടിയിൽ വെച്ചാണ് കരിങ്കൊടി പ്രതിഷേധം. കെ എസ് യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി,കെ എസ് യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ഹരികൃഷ്ണൻ പാളാട്, റിജൻ രാജ്, അശ്വിൻ മതുക്കോത്ത് എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാർക്ക് നേരെ വാഹനം അപകടകരമായ രീതിയിൽ ഓടിച്ചുകയറ്റാനും ശ്രമിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക് നേരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ബജറ്റിലെ നികുതി കൊള്ളക്കെതിരെയാണ് പ്രതിഷേധം. അതേസമയം പ്രതിഷേധങ്ങളെ ഭയന്ന് യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കിയിട്ടുണ്ട്. ഇത് ഉൾപ്പടെയുള്ള കാരണങ്ങളാണ് പ്രതിഷേധത്തിന് കാരണം.