‘അമ്പരപ്പിക്കുന്ന ഷോട്ടുകൾ!!’ വീഡിയോ പങ്കുവച്ച് സച്ചിൻ;14 കാരിയുടെ ബാറ്റിംഗ് വിഡിയോ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ

ആവിശ്യാസനീയമായ ഷോട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് ഒരു 14 വയസ്സുകാരി . ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ വരെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ എട്ടാം ക്ലാസുകാരി.രാജസ്ഥാനിലെ ബാർമറിൽ ജില്ലയിലെ ഒരു കർഷന്റെ മകളായ മൂമൽ മെഹറിന്റെ ബാറ്റിംഗ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
‘‘ഇന്നലെയാണ് ലേലം നടന്നത്… ഇന്ന് ബാറ്റിംഗും തുടങ്ങിയോ? നന്നായി…നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു”- വീഡിയോ പങ്കുവച്ചുകൊണ്ട് സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
“സൂര്യകുമാർ യാദവിൻ്റെ ബാറ്റിംഗ് എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നു. യാദവിനെ പോലെ എനിക്ക് ലോങ്ങ് ഷോട്ടുകൾ കളിക്കണം. ദിവസവും നാല് മണിക്കൂർ കളിക്കുമായിരുന്നു. അടുത്തിടെ ഞാൻ റൂറൽ ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഗ്രാമപഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെ കളിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ എന്റെ ടീം തോറ്റു”-മൂമൽ മെഹർ പറഞ്ഞു.