23 ആം വയസ്സിൽ ചേച്ചിയാവാൻ പോകുന്നു; അമ്മ ഗർഭണിയാണെന്ന വിശേഷം പങ്കുവെച്ച് ആര്യാ പാർവ്വതി

ഇരുപത്തിമൂന്നാം വയസ്സിൽ ചേച്ചിയാവാനൊരുങ്ങി നടിയും നർത്തകിയുമായ ആര്യാ പാർവ്വതി. അമ്മ ഗർഭണിയാണെന്ന വിശേഷമാണ് ആര്യാ പാർവ്വതി പങ്കുവെച്ചത്. 23 വർഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ഒരു അമ്മയുടെയും വല്യേച്ചിയുടെയും റോൾ ഏറ്റെടുക്കാൻ തയ്യാറായി കഴിഞ്ഞു. വേഗം വരൂ എന്റെ കുഞ്ഞുവാവേ എന്നാണ് അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അമ്മയുടെ നിറവയറിൽ മുഖം ചേർത്തിരിക്കുന്ന ഒരു മനോഹര ചിത്രവും ഒപ്പം ഉണ്ട്. ചെമ്പട്ട്, ഇളയവൾ ഗായത്രി എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് ആര്യ.