റിപ്പോ നിരക്കുകൾ വീണ്ടും വർധിപ്പിച്ച് ആര്‍ബിഐ; ഭവന,വാഹന ,വ്യക്തിഗത വായ്പകളുടെ പലിശ ഇനിയും കൂടും

റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്.ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂടും. ഒൻപത് മാസത്തിനിടെ തുടർച്ചയായ ആറാം തവണയാണ് പലിശ നിരക്ക് കൂട്ടുന്നത്. ആര്‍ബിഐയുടെ മൂന്ന് ദിവസത്തെ പണനയ യോഗത്തിന് ശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിലാണ് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടി ആറര ശതമാനമാക്കിയത്. ഈ വര്‍ഷത്തെ ആദ്യത്തെ മോണിറ്ററി പോളിസിയാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. ഡിസംബറില്‍ 35 ബേസിക് പോയിന്റുകള്‍ കൂട്ടി റിപ്പോ നിരക്ക് 6.25 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ മെയ് മാസത്തിന് ശേഷം ഇതുവരെയുള്ള റിപ്പോ നിരക്കില്‍ 2.50 ശതമാനം വര്‍ധനവാണ് ഉണ്ടായത്.അതേസമയം ബാങ്ക് വായ്പ പലിശ നിരക്കുകള്‍ ഇനിയും കൂടും. അടുത്ത മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്നതോടെ പലിശ നിരക്ക് സ്ഥിരതയാര്‍ജിക്കുമെന്നാണ് വിലയിരുത്തല്‍.