വെള്ളത്തിന് വില കൂട്ടി ;ലിറ്ററിന് ഒരു പൈസ കൂടി വില വർധന ഇന്നുമുതൽ പ്രാബല്യത്തിൽ

വെള്ളക്കരം വർധിപ്പിക്കാനുള്ള തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ . ലിറ്ററിന് ഒരു പൈസ കൂടി. ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ച ആണ്. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും.
മാർച്ചിനു ശേഷമാകും വർധനയെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ നേരത്തേ പറഞ്ഞിരുന്നത്.നിരക്കുവർധനയുടെ തുടർനടപടിക്രമങ്ങൾ സംബന്ധിച്ച് ജല അതോറിറ്റി ഉടൻ ഉത്തരവിറക്കും .