ഇന്ധനനികുതി വര്‍ധനയില്‍ നിയമസഭയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ബാനർ ഉയർത്തി എംഎൽഎമാർ

ഇന്ധന നികുതി വർധനവിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം . പ്ലക്കാര്ഡുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത് .പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും.സംസ്ഥാന സർക്കാരിന്റെ ബജറ്റ് തീവെട്ടിക്കൊള്ളയാണെന്ന് ഉന്നയിച്ചാണ് പ്രതിഷേധം . വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഹെൽത്ത് കാർഡിൽ അപാകതകൾ ഉന്നയിച്ച് അനൂപ് ജേക്കബ് അടിയന്തര പ്രമേയ നോട്ടീസ് നൽകി.ഒരു വിഭാഗം എം.എൽ.എമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷനേതാവ് ഇന്ന് സഭയിൽ സമരപ്രഖ്യാപനം നടത്തും.
പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ ഫ്ലോറിൽ പ്ലക്ക് ക്കാർഡുകൾ പാടില്ലെന്നും ചട്ടവിരുദ്ധമാണെന്നും സ്പീക്കർ പറഞ്ഞു . ചോദ്യോത്തരവേളയിൽ സഹകരിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

ബജറ്റ് നിർദേശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തും. ചൊവ്വാഴ്ച കോണ്‍ഗ്രസ് കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

.