ഗ്രാമി വേദിയിൽ അപൂർവ്വ നേട്ടം കരസ്ഥാമാക്കി അമേരിക്കൻ പാട്ടുകാരി ബിയോൺസെ ;തിളങ്ങി ലിസോയും ടെയ്‌ലര്‍ സ്വിഫ്റ്റും

65-ാമത് ഗ്രാമി പുരസ്‌കാര വേദിയിൽ അപൂർവ്വ നേട്ടവുമായി അമേരിക്കൻ പാട്ടുകാരി ബിയോൺസെ.32 ഗ്രാമി പുരസ്കാരങ്ങളാണ് ബിയോൺസെയെ തേടിയെത്തിയത് . ഇതോടെ ഗ്രാമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരം നേടുന്ന ഗായികയെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബിയോൺസെ . റിഥം ആന്റ് ബ്ലൂസ് , മികച്ച നൃത്തം, ഇലക്ട്രോണിക് ആൽബം എന്നീ വിഭാഗങ്ങളിലാണ് ബിയോൺസെയ്ക്ക് പുരസ്കാരം ലഭിച്ചത് .

സംഗീത ലോകത്തെ ഓസ്‌കാര്‍ എന്നാണ് പാശ്ചാത്യ സംഗീത ലോകത്തെ ഏറ്റവും വലിയ ഗ്രാമി പുരസ്‌കാരം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സംഗീത സദസ്സുകളില്‍ ഒന്ന് കൂടിയാണ് ഗ്രാമി. 2021 ഒക്ടോബര്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള പാട്ടുകളാണ് ഇത്തവണ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നത്.
മികച്ച മ്യൂസിക് വീഡിയോ വിഭാഗത്തില്‍ സ്വിഫ്റ്റിന്റെ ‘ഓള്‍ ടു വെല്‍: ദ ഷോര്‍ട്ട് ഫിലിമിനാണ് പുരസ്കാരം . ഇത് രണ്ടാം തവണയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് ഈ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്.

മികച്ച റെക്കോർഡിനുള്ള പുരസ്‌കാരം അമേരിക്കൻ പോപ് ഗായിക ലിസോയ്ക്ക്. ‘എബൗട്ട് ഡാം ടൈം’ എന്ന ചിത്രത്തിനാണ് പുരസ്കാരം . ഈ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ലിസോ.മികച്ച പോപ് സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ഈസ് ഓണ്‍ മി എന്ന ഗാനത്തിലൂടെ ബ്രിട്ടീഷ് പോപ് താരം അഡേലെ സ്വന്തമാക്കി. മികച്ച റാപ്പ് ആല്‍ബത്തിനുളള പുരസ്‌കാരം ‘മിസ്റ്റര്‍ മൊറാലെ ആന്‍ഡ് ദ ബിഗ് സ്റ്റെപ്പേഴ്‌സി’ലൂടെ അമേരിക്കന്‍ റാപ്പറും സംഗീത രചയിതാവുമായ കെന്‍ഡ്രിക് ലാമര്‍ സ്വന്തമാക്കി. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ബ്രിട്ടീഷ് പോപ് ഗായകന്‍ ഹാരി സ്റ്റൈല്‍സ് സ്വന്തമാക്കി. ഹാരി സ്റ്റൈല്‍സിന്റെ രണ്ടാമത്തെ ഗ്രാമി പുരസ്‌കാരമാണിത്.

ഹാസ്യ നടനായ ട്രെവര്‍ നോഹയായിരുന്നു തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചടങ്ങിന്റെ അവതാരകൻ .പ്യൂര്‍ട്ടോ റിക്കന്‍ റാപ്പറും ഗായകനുമായ ബാഡ് ബണ്ണിയുടെ ഗാനത്തോടെയാണ് ഗ്രാമി പുരസ്‌കാര ചടങ്ങിന് തുടക്കം കുറിച്ചത്.