സംസ്ഥാന ബജറ്റ് 2023- 24; കൃഷിക്ക് പ്രത്യേക പരിഗണന, കാരുണ്യ മിഷന് 540 കോടി

കാർഷിക മേഖലക്കും നാളികേര മേഖലക്കും പുതിയ പദ്ധതികളുമായി സംസ്ഥാന ബജറ്റ്. കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബ്‌ നിർമിക്കും. സംസ്ഥാനത്ത് ഉടനീളം എയര്‍സ്ട്രിപ്പ്. തേങ്ങയുടെ താങ്ങുവില 34 ആക്കി. പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട. എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ. പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ. വിലക്കയറ്റം തടയാൻ 2000 കോടി, KSRTC ക്ക് 3400 കോടി, മേയ്ക് ഇൻ കേരളക്ക് 100 കോടി, 6 കോർപ്പറേഷനുകൾക്ക് 100 കോടി, അതിദാരിദ്ര്യമില്ലാതാക്കാൻ 50 കോടി. സഹകരണ മേഖലക്ക് 140 കോടി, കുടുംബശ്രീക്ക് 260 കോടി, ലൈഫ് മിഷന് 1140 കോടി, വ്യവസായമേഖല 1259 കോടി നൽകും. നാളികേര വികസനത്തിന് 60.85 കോടി, നെൽകൃഷിക്ക് 91.05 കോടി, കൃഷിക്ക് പ്രത്യേക പരിഗണന 971 കോടി, മത്സ്യബന്ധന മേഖലയ്ക്ക് 321.33 കോടി, കാരുണ്യ മിഷന് 540 കോടി, പുതിയ ബസുകൾ വാങ്ങാൻ 75 കോടിയാണ് സംസ്ഥാന ബജറ്റിൽ പറയുന്നത്.