സ്വർണ വില സർവ്വകാല റെക്കോർഡിൽ ; ഇന്നും ഉയർന്നു

റെക്കോർഡ് കുതിപ്പിൽ സ്വർണ വില.ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 4,395 രൂപയായി.
രണ്ട് ദിവസം മുൻപാണ് സ്വർണവില സർവകാല റെക്കോർഡ് തകർത്തത്. അന്ന് ഗ്രാമിന് 35 രൂപ വർധിച്ച് വില 5270 ൽ എത്തിയിരുന്നു. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 5250-42000 ആയിരുന്നു അന്ന് വില. 2020 ൽഅന്താരാഷ്ട്ര സ്വർണ വില റെക്കോർഡിലായിരുന്നു.കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില 19000 ശതമാനത്തിന്റെ വർദ്ധധനവാണ് രേഖപ്പെടുത്തിയത്.