ക്രിസ്മസ് പുതുവത്സര ബമ്പര്‍ അടിച്ചതാർക്ക്? വിജയിയെ കാത്ത് പാലക്കാട്

6 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുത്തപ്പോൾ ഒന്നാം സമ്മാനം അടിച്ചത് പാലക്കാട് നിന്നെടുത്ത ടിക്കറ്റിന് . ‘XD236433’ ടിക്കറ്റിനാണ് ബമ്പർ സമ്മാനമടിച്ചത്. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനടുത്തുള്ള കടയിൽ നിന്നും മധുസൂധനൻ എന്ന ഏജൻ്റാണ് ടിക്കറ്റ് വിറ്റത്. താമരശ്ശേരിയിൽനിന്ന് സ്ഥിരമായി ബമ്പർ ടിക്കറ്റുകൾമാത്രം വാങ്ങാറുള്ള മധുസൂദനൻ 31,000 ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റുകളാണ് ഇത്തവണയെടുത്തത്. എന്നാൽ വിജയിയെ കണ്ടെത്താനായില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻ‍ഡിൽ നിരവധി പേർ എത്തും.തമിഴ്നാട്ടിൽ നിന്നടക്കമുള്ള യാത്രക്കാരെടക്കം എത്താറുണ്ട്. അതിനാൽ ടിക്കറ്റ് എടുത്തയാളെ അറിയില്ലെന്നും ഇതുവരെ ആരും അവകാശവാദവുമായി എത്തിയിട്ടില്ലെന്നും മധുസൂദനൻ പറഞ്ഞു. ഇത്തവണ ശബരിമല സീസൺ ആയതിനാൽ ഇതരസംസ്ഥാനക്കാരും വന്നിരുന്നു. ടിക്കറ്റ് എടുത്തയാളെ ഓർമ്മയില്ലെന്നും മധുസൂദനൻ വ്യക്തമാക്കി.