ഹോട്ടലുകൾക്ക് പുതിയ നിർദേശങ്ങളുമായി ആരോഗ്യമന്ത്രി; സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധം,പച്ച മുട്ട ചേര്‍ത്ത മയൊണൈസ് നിരോധിച്ചു

സംസ്ഥാനത്തെ ഹോട്ടലുകൾക്ക് പുതിയ നിർദേശങ്ങളുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും വേണം. പാഴ്സൽ നൽകുന്ന സമയം രേഖപ്പെടുത്തണം സ്റ്റിക്കര്‍ വേണം. പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിൾ മയൊണൈസും ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം. കുടിവെള്ളം പരിശോധിച്ച് ശുചിത്വം ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.