61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിടുമ്പോൾ 458 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. 453 പോയിന്റുമായി കോഴിക്കോട് രണ്ടാമതും നിലവിലെ ജേതാക്കളായ പാലക്കാട് 448 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുമാണ്. 439 പോയിന്റുള്ള തൃശൂരും 427 പോയിന്റുള്ള മലപ്പുറവുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്. സ്കൂൾ തലത്തിൽ തിരുവനന്തപുരം കാർമെൽ ഇ എം, എച്ച് എസ് എസ്സാണ് 87 പോയിന്റുമായി ഒന്നാമത്. കണ്ണൂർ സെന്റ് തെരാസസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് 73 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ആകെയുടെ 239 ഇനങ്ങളില്‍ 119 മത്സരങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 49ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 50, ഹൈസ്കൂള്‍ അറബിക് – 19ല്‍ 11, ഹൈസ്കൂള്‍ സംസ്കൃതം – 19ല്‍ 9ഉം ഇനങ്ങളുമാണ് പൂര്‍ത്തിയായത്. മൂന്നാം ദിനമായ ഇന്ന് 55 മത്സരങ്ങളാണ് നടക്കുക. തിരുവാതിരക്കളി, കുച്ചുപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, ഓട്ടൻ തുള്ളൽ തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക.