വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിൽ അമർഷം മൂത്ത് അഡ്മിന്റെ നാക്കു മുറിച്ചെടുത്തു..

വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന്റെ പേരിൽ അമർഷം മൂത്ത് അഡ്മിന്റെ നാവു മുറിച്ചുമാറ്റി അഞ്ചംഗസംഘം. പൂനെയിലെ ഫർസംഗിയിൽ കഴിഞ്ഞ മാസം 28നായിരുന്നു സംഭവം .അതിക്രൂരമായി അഡ്മിനെ മർദിച്ചവശനാക്കിയതായും റിപ്പോർട്ടുണ്ട്. അഡ്മിന്റെ ഭാര്യ ഹദപ്സർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട് . സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിതാണ്, ഓം ഹൈറ്റ്സ് ഓപ്പറേഷന്‍ എന്ന ഹൗസിംഗ് സൊസൈറ്റിയിൽ പരാതിക്കാരിയുടെ ഭർത്താവ് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. കുറ്റാരോപിതരിലൊരാളെ ഗ്രൂപ്പിൽ നിന്നും അഡ്മിൻ പുറത്താക്കി. എന്നാൽ പുറത്താക്കിയതിനറെ കാരണം കൃത്യമായി പറയാത്തതിനാലാണ് അഡ്മിനെ മർദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. അഡ്മിനെ മർദിച്ചവശനാക്കിയതിനു പിന്നാലെ നാക്കു മുറിച്ചെടുത്തതായും പൊലിസ് പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.