സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനം; കേസെടുത്ത് എക്‌സൈസ്

ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ സിനിമാ ട്രെയിലറിനെതിരെ കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരം കേസെടുത്ത് എക്സൈസ്. ഒമർ ലുലുവിന്റെ നല്ല സമയം സിനിമയുടെ ട്രെയിലറിനെതിരെയാണ് പരാതി. സംവിധായകനും നിർമാതാവിനും എക്‌സൈസ് നോട്ടീസയച്ചു.കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസാണ് കേസെടുത്തത്.ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ട്രെയിലറിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇർഷാദ് അലി വിജീഷ, ഷാലു റഹീം എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.