വിമാനത്തിൽ തന്റെ തൊട്ടടുത്തിരുന്ന വ്യക്തിയെ കണ്ട് ഞെട്ടി തരിച്ച് സ്ത്രീ;വൈറലായി ചിത്രം

വിമാനത്തിൽ യാത്ര ചെയ്യവേ തന്റെ തൊട്ടടുത്തിരിക്കുന്ന വ്യക്തിയെ കണ്ട് ഞെട്ടൽ മാറാതെ നോക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ഇപ്പൊ വൈറൽ ആണ്.ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ചിത്രമാണെങ്കിലും ആ യുവതിയുടെ നോട്ടവും കണ്ണുകളിലെ ഭയവും ഇപ്പോൾ സജീവ ചർച്ചയാണ്. ലോകത്തെ നടുക്കി മുപ്പതിലേറെ സ്ത്രീകളെ ക്രൂരമായി കൊന്നുതള്ളിയ ബൈക്കിനി കില്ലർ എന്നറിയപ്പെടുന്ന സൈക്കോ കില്ലർ ചാൾസ് ശോഭരാജായിരുന്നു യുവതിയ്ക്ക് അടുത്തിരുന്ന ആ യാത്രക്കാരൻ. നേപ്പാൾ ജയിലിൽ നിന്നും മോചിതനായ ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തവേ ആയിരുന്നു ഇത്. ഖത്തർ എയർവേയ്സിന്റെ വിമാനത്തിലാണ് ശോഭരാജിനെ പരീസിലേക്ക് എത്തിച്ചത്.
തന്റെ സഹയാത്രികനെ കണ്ട സ്ത്രീ ആദ്യം തന്നെ ഞെട്ടി. വാർത്തകളിൽ നിറഞ്ഞുനിന്ന ലോകം മുഴുവൻ ഭീതിയോടെ ചർച്ച ചെയ്ത സൈക്കോ കില്ലറാണ് തന്റെ സഹയാത്രികൻ. ചിത്രത്തിൽ ചാൾസ് നെ ഭയത്തോടെ നോക്കുന്ന സ്ത്രീയുടെ ചിത്രമാണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്.ചാൾസിൽ നിന്ന് എത്രയും അകന്ന് ഇരിക്കാമോ അത്രയും അകന്നിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്.10 വർഷം നേപ്പാളിൽ പ്രവേശിക്കുന്നതിന് ശോഭരാജിന് വിലക്കുണ്ട്.

ഡൽഹിയിൽ വിദേശവിനോദസഞ്ചാരിയെ ലഹരിമരുന്നു നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശോഭരാജ് 1976 മുതൽ 21 വർഷം ഇന്ത്യയിൽ തിഹാർ ജയിലിൽ തടവിലായിരുന്നു. 1986 ൽ ജയിൽ ചാടിയെങ്കിലും ഗോവയിൽ പിടിയിലായി. 1997 ൽ മോചനത്തിനുശേഷം ഫ്രാൻസിലേക്കു നാടുകടത്തി.നാട്ടിലും മോഷണവുമായി നടന്ന ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തിയപ്പോഴാണ് 2003 സെപ്റ്റംബറിൽ അറസ്റ്റിലായത്. 1975 ൽ നേപ്പാളിൽ സന്ദർശനത്തിനെത്തിയ 2 അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്.