കോവിഡ് ;വിമാനത്താവളത്തിൽ പരിശോധന ഇന്ന് മുതൽ

കൊവിഡ് വ്യാപനത്തിൽ കേന്ദ്രം നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങുന്നു . വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും.അടുത്ത ദിവസങ്ങളിലെ സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ. കൊവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രം ചർച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവഡ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കാനാണ് ആലോചന.പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.
ആഭ്യന്തരമന്ത്രാലയവും സ്ഥിതി വിലയിരുത്തുകയാണ്. ഇപ്പോൾ വിമാനസർവ്വീസുകൾ നിയന്ത്രിക്കേണ്ട ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. ആശുപത്രികളിൽ ചൊവ്വാഴ്ചത്തെ മോക്ക് ഡ്രിൽ കേന്ദ്രം നിരീക്ഷിക്കും.