വയറുവേദനയുമായി എത്തിയ 15 കാരന്റെ വയറ്റിൽ നിന്നും ചാർജിംഗ് കേബിൾ പുറത്തെടുത്തു .

കുട്ടികൾ കളിക്കുന്നതിനിടയിൽ പല സാധനങ്ങളും എടുത്ത് വായിലിടുകയും അറിയാതെ ഇത് വയറ്റിലെത്തി ഗുരുതരസ്ഥിതിയിലാകുകയും ചെയ്യുന്ന പല സംഭവങ്ങളും ഉണ്ടാകാറുണ്ട്.ചിലപ്പോഴെങ്കിലും കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നതും ഓപ്പറേഷൻ ചെയ്യേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്.
ഇപ്പോഴിതാ തുർക്കിയിൽ നിന്നുമുള്ള ഒരു വിചിത്രമായ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് .വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൗമാരക്കാരന്റെ വയറ്റില്‍ കണ്ടെത്തിയത് മൂന്നടി നീളമുള്ള ചാര്‍ജിംഗ് കേബിള്‍. കടുത്ത ഛര്‍ദ്ദിയുമായാണ് 15 വയസ്സുള്ള കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.പരിശോധനയില്‍ വയറിനുള്ളില്‍ കേബിളുണ്ടെന്ന് വ്യക്തമായതോടെ ശസ്ത്രക്രിയ നടത്തി അത് പുറത്തെടുക്കുകയായിരുന്നു.

ഫറാത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ശസത്രക്രിയ നടന്നത്. എക്സ്റേ പരിശോധനയില്‍ വയറ്റില്‍ കേബിള്‍ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കോട്ടിംഗുള്ള കേബിള്‍ ദഹിക്കാതെ വയറ്റില്‍ കിടന്നു. ചാർജിംഗ് കേബിളിനൊപ്പം കുട്ടിയുടെ വയറ്റിൽ ഉണ്ടായിരുന്ന ഹെയർപിൻ നീക്കം ചെയ്തു. എന്നാൽ ചാർജിംഗ് കേബിൾ പോലുള്ള വലിയ വസ്തു എങ്ങനെയാണ് കുട്ടിയുടെ വയറ്റിൽ കയറിയതെന്ന് മനസിലാകുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു .