ലോകത്ത് കോവിഡ് കേസുകൾ കൂടുന്നു; രാജ്യത്ത് മുൻകരുതൽ ശക്തമാക്കാൻ കേന്ദ്രസർക്കാർ

ലോകത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ തിരുമാനം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് നല്കി. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് കൂടുന്ന സാഹചര്യം മുൻനിർത്തിയാണ് തിരുമാനം. നിയന്ത്രണങ്ങൾ ഇല്ലാതെ കൊവിഡ് പരിശോധന കർശനമാക്കുന്നത് അടക്കമുള്ള മുൻ കരുതൽ നടപടികൾ സ്വീകരിക്കും. പുതിയ വകഭേഭങ്ങൾ രാജ്യത്ത് ഉണ്ടോ എന്ന് കണ്ടെത്താനുള്ള നടപടികളോട് സഹകരിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഡൽഹിയിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക. പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിന്റെ അജണ്ട. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.