കോഴിക്കോട് ഫറോക് പഴയ പാലത്തിൽ മദ്യം കയറ്റി വന്ന ലോറി ഇടിച്ചു. ലോറിയിൽ ഉണ്ടായിരുന്ന മദ്യകുപ്പികൾ റോഡിൽ വീണു. പിന്നാലെ ലോറി നിർത്താതെ പോയി. റോഡിൽ വീണ മദ്യ കുപ്പികൾ നാട്ടുകാർ കൊണ്ടുപോയി. ബാക്കി വന്ന മദ്യ കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.