മദ്യത്തിനു വിലകൂടി. 10 മുതല്‍ 20 രൂപ വരെയാണ് കൂടിയത്. വർധന ഇന്ന് മുതൽ നിലവിൽ വന്നു. വില്‍പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പിട്ടിരുന്നു. വില്പന നികുതി 4% ആണ് കൂട്ടുക. ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വെച്ചപ്പോൾ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വിൽപന നികുതി കൂട്ടുന്നത്. ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും. കഴിഞ്ഞ നിയമ സഭ സമ്മേളനം പാസാക്കിയ ബില്ലിൽ ആണ് ഗവർണർ ഒപ്പിട്ടത്. മദ്യത്തിന്റെ വില ജനുവരി ഒന്നുമുതൽ കൂട്ടുന്നതിനും ടേൺ ഓവർ നികുതി ഒഴിവാക്കുന്നതിനും നിയമപ്രാബല്യം കിട്ടുന്നതിനാണ് ബിൽ കൊണ്ടുവന്നത്. അതേസമയം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബിൽ ഇതുവരെ സർക്കാർ രാജ്ഭവന് കൈമാറിയിട്ടില്ല. 2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വർധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് അന്ന് വർധിച്ചത്. അടിസ്ഥാന വിലയിൽ 7 ശതമാനം വർധനയാണ് സർക്കാർ വരുത്തിയത്.