തിരുവനന്തപുരത്ത് യുവാവ് സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്നു. വഴയിലയിൽ റോഡരികിൽ വെച്ചായിരുന്നു ആക്രമണം. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. കഴുത്തിന് മൂന്ന് തവണ വെട്ടേറ്റിട്ടുണ്ട്. ശരീരത്തിൽ പത്തിലധികം മുറിവുകൾ ഉണ്ട്. സിന്ധു പുതിയ ജോലിയിൽ പ്രവേശിക്കാൻ പോകുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സിന്ധുവിനെ 12 വർഷമായി പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. രാജേഷിൽ നിന്ന് സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.