കർണാടക മദ്യത്തിന്റെ വൻ ശേഖരം പിടികൂടി

ബദിയടുക്ക കുംബഡാജെ ഗാഡിഗുഡെ വീട്ടിൽ എം.ശ്രീധരൻ്റെ   വീട്ടിൽ നടത്തിയ റെയ്ഡിൽ 32 ബോക്സുകളിലായി സൂക്ഷിച്ച 276.68 ലിറ്റർ കർണ്ണാടക മദ്യ ശേഖരം പിടികൂടി.വീടിൻ്റെ പൂജാമുറിയിൽ രഹസ്യ അറഉണ്ടാക്കി സൂക്ഷിച്ച മദ്യ ശേഖരമാണ് കണ്ടെടുത്തത് . ബദിയടുക്ക എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ. എം.പ്രതീപും സംഘവുമാണ് മദ്യ ശേഖരം കണ്ടെത്തിയത് .
പ്രതി ഒളിവിലാണ് .പ്രതിക്കെതിരെ അബ്കാരി കേസ്സെടുത്ത് അന്വേഷണം ഊർജിതമാക്കി. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ രാജീവൻ .പി , സിവിൽ എക്സൈസ് ഓഫീസർ മാരായ മോഹൻകുമാർ.എൽ , അമൽജിത്ത്.സി.എം, ജനാർദ്ദന .എൻ , വനിത സിവിൽ എക്സൈസ് ഓഫീസർ ശാലിനി.വി എന്നിവരും ഒപ്പമുണ്ടായിരുന്നു.