ഫ്രാൻസ് സെമിയിലെത്തുമെന്ന് പ്രവചന സിംഹം ചാവോ ബോയ്; പ്രതീക്ഷയിൽ ആരാധകർ

തായ്‌ലൻഡ് ഖോൻ കാനിലെ മൃഗശാലയിലുള്ള 9 വയസ്സുകാരൻ സിംഹമായ ചാവോ ബോയ് ആണ് ഇപ്പോൾ താരം .ലോകകപ്പ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിക്കുന്നതിൽ സമർത്ഥനാണ് ചാവോ.കണക്കുകൾ പ്രകാരം ചാവോ ഇതുവരെ നടത്തിയ 90% പ്രവചനങ്ങളും കിറുകൃത്യം. ഉദ്ഘാടന മത്സരത്തിൽ ഖത്തർ ജയിക്കുമെന്ന പ്രവചനം തെറ്റിയെങ്കിലും പിന്നീടുള്ളവ ശരിയായി.
ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിനൊപ്പമാണ് ചാവോ ബോയ്. പോർച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമിയിലെത്തുമെന്നും ചാവോ പ്രവചിച്ചു .
കോഴിയിറച്ചി കെട്ടിയ രണ്ടു ടീമുകളുടെ പതാക ചാവോയുടെ മുന്നിലെത്തിക്കുമ്പോൾ ചാവോ ഏതു പതാകയിലെ ചിക്കനാണോ തിന്നുക, ആ ടീം ജയിക്കും എന്നാണ് .ഇന്നത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിനിറങ്ങുന്ന ഫ്രാൻസ്, ഇംഗ്ലണ്ട് പതാകകൾ മുന്നിലെത്തിയപ്പോൾ ചാവോ തിരഞ്ഞെടുത്തത് ഫ്രാൻസ് പതാകയാണ്.
ചാവോ ശരിക്കുമൊരു പ്രവചന സിംഹമാണോ എന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ! 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ മത്സരഫലങ്ങൾ പ്രവചിച്ച പോൾ നീരാളി, 2014 ബ്രസീൽ ലോകകപ്പിൽ പ്രവചനങ്ങൾ നടത്തിയ ഷഹീൻ എന്ന ഒട്ടകം, കഴിഞ്ഞ ലോകകപ്പിലെ അക്കിലീസ് എന്ന പൂച്ച, സാബിയാക എന്ന ആട് എന്നിവരുടെ പിൻഗാമിയാണ് ചാവോ ബോയ്.