യോഗ്യതയില്ലാത്ത +2 വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ ഇരുന്നത് നാല് ദിവസം

കോഴിക്കോട് മെഡിക്കൽ കോളജിൽ യോഗ്യതയില്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ.മലപ്പുറം സ്വദേശിനിയായ +2 വിദ്യാർത്ഥിനിയാണ് ക്ലാസിൽ കടന്നു കൂടിയത് . പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെയാണ് കുട്ടി ക്ലാസിലിരുന്നത് .നാല് ദിവസമായി കുട്ടി ക്ലാസിൽ ഉണ്ടായിരുന്നു എന്ന് ഹാജർ പരിശോധിച്ചപ്പോഴാണ് മനസിലായത് .സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .
കോഴിക്കോട് മെഡിക്കൽ കോളേജിൽ നവംബർ 29നാണ് ഒന്നാം വർഷ ക്ലാസ് തുടങ്ങിയത്. 245 പേർക്കാണ് ഈ വര്ഷം പ്രവേശനം  പ്രവേശനം നൽകിയത് . ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി ക്ലാസിൽ കടന്നുകൂടിയത്.
വിദ്യാർത്ഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലാതെ ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന് പൊലീസ് പറഞ്ഞു .