പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രവുമായി പ്രണവ് മോഹൻലാല്‍

മലയാളികളുടെ പ്രിയ താരമാണ് പ്രണവ് മോഹൻലാല്‍. മോഹൻലാല്‍ എന്ന ഇതിഹാസ താരത്തിന്റെ മകൻ എന്നതിലുപരി പ്രണവ് ഇന്ന് നടനെന്ന നിലയിലും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് ഓർത്തിരിക്കാനുള്ള ചിത്രങ്ങളാണ് അവ. യാത്രകള്‍ ഇഷ്‍ടപ്പെടുന്ന പ്രണവിന്റെ പുതിയൊരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
യാത്രകള്‍ പ്രണവ് മോഹൻലാലിന് ഇഷ്‍ടപ്പെട്ട കാര്യമാണെന്ന് ആരാധകർക്കെല്ലാം അറിയാം. സിനിമാ തിരക്കുകളില്‍ നിന്ന് മാറി യാത്രകള്‍ ചെയ്യാൻ ഇഷ്‍ടപ്പെടുന്ന ആളെന്ന നിലയിലാണ് പ്രണവ് മോഹൻലാലിനെ പ്രേക്ഷകര്‍ ആദ്യം അറിഞ്ഞിരുന്നത്. പ്രണവ് തന്നെ തന്റെ യാത്രകളുടെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്‍ക്കാറുണ്ട്. ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് മോഹൻലാല്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സ്ഥലം ഏതെന്ന് പ്രണവ് പറഞ്ഞിട്ടില്ല. സ്‍പെയിൻ ആണെന്നാണ് ആരാധകർ പറയുന്നത്. പ്രണവ് മോഹൻലാല്‍ യൂറോപ്യൻ യാത്രയിലാണെന്ന് അടുത്തിടെ വിനീത് ശ്രീനിവാസനും വെളിപ്പെടുത്തിയിരുന്നു.