ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്; ഇഞ്ചോടിഞ്ച പോരാട്ടവുമായി ബിജെപിയും ആംആദ്മിയും

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയും ആംആദ്മിയും തമ്മിൽ ഇഞ്ചോടിഞ്ച പോരാട്ടം. നിലവിലെ റിപോർട്ടുകൾ പുറത്തു വരുമ്പോൾ ബിജെപി 125 സീറ്റിലും ആംആദ്മി പാർട്ടി 118 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും മുന്നേറുകയാണ്. ആകെ 250 വാർഡുകളാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലുള്ളത്. 126 വാർഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. കോൺഗ്രസിന്റെ 147 സ്ഥാനാർത്ഥികളും ബി.ജെ.പിയുടേയും ആം ആദ്മി പാർട്ടിയുടേയും 250 സ്ഥാനാർഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത്. ഡൽഹിയിൽ 15 വർഷമായി തുടരുന്ന ബി.ജെ.പി ഭരണം നാലാം തവണയും നിലനിർത്തും എന്ന പ്രതീക്ഷയിലാണ്.