കാമുകന് മറ്റൊരു യുവതിയുമായി ബന്ധം; മദ്യപിച്ചെത്തിയ യുവതി കാമുകന്റെ വീടിന് തീയിട്ടു

കാമുകന് മറ്റൊരു യുവതിയുമായി ബന്ധമുണ്ട് എന്ന് തിരിച്ചറിഞ്ഞ കാമുകി കാമുകന്റെ വീടിന് തീ ഇട്ടു. തായിലന്റിലെ പാട്ടായയിലാണ് സംഭവം. പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ ചതിച്ച വിഷമത്തിൽ മദ്യപിച്ച് കാമുകന്റെ വീട്ടിലെത്തിയ യുവതി അയാൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റിന് തീയിടുകയായിരുന്നു. തീ ആളിപ്പടർന്നതോടെ സമീപത്തെ മറ്റ് അപ്പാർട്ട്‌മെന്റുകളിലെ ആളുകൾ അഗ്‌നിശമനാ സേനാംഗങ്ങളുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ പിടിയിലായ പെൺകുട്ടി താൻ തന്നെയാണ് തീ ഇട്ടത് എന്ന്‌ സമ്മതിച്ചു. കാമുകനും പെൺകുട്ടിക്കെതിരെയാണ് പോലീസിൽ മൊഴി നൽകിയത്. ഡോൺലയ നലീ എന്ന 25 -കാരിയാണ് തന്റെ കാമുകനോടുള്ള പക വീട്ടാൻ വീടിന് തീയിട്ടത്. നലീ ആവശ്യപ്പെട്ടതുപോലെ ആ യുവതിയുമായി ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിക്കാൻ അയാൾ തയ്യാറായിരുന്നില്ല. എന്നാൽ അയാളോട് അത്ര വേഗത്തിൽ ക്ഷമിക്കാനും പൊറുക്കാനും നലീയ്ക്കും കഴിഞ്ഞില്ല. കാമുകൻ താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ മദ്യപിച്ച് എത്തിയ പെൺകുട്ടി ആദ്യം ഇയാളുടെ കിടപ്പുമുറിക്ക് തീയിട്ടു. അതിവേഗത്തിൽ ആളിപ്പടർന്ന തീ വേഗം തന്നെ അപ്പാർട്ട്‌മെന്റ് മുഴുവൻ പടർന്ന് പിടിച്ചു. തീ പടരുന്നത് കണ്ട സമീപ വാസികൾ അഗ്‌നിശനാംഗങ്ങളെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ അഗ്‌നിശമനാ സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.