ആരെയും ഇനി ചതിക്കരുത്; കാമുകിയുടെ അന്ത്യനിമിഷങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

കാമുകിയുടെ അന്ത്യനിമിഷങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ജബൽപ്പൂർ ജില്ലയിലാണ് സംഭവം. മൂന്ന് ദിവസം മുൻപാണ് യുവാവ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. അഭിജിത്ത് പതിദാർ എന്ന യുവാവാണ് ശിൽപ ജരിയ (22) എന്ന യുവതിയെ കഴുത്തറുത്ത ശേഷം അന്ത്യനിമിഷങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്. അഭിജിത്തും ശിൽപയും ബിസിനസ് പങ്കാളികൾ കൂടിയായിരുന്നു. ശിൽപയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് ഇയാൾ ക്രൂരമായി ശിൽപയെ കൊലപ്പെടുത്തിയത്. ശിൽപ ശ്വാസത്തിനായി പിടയുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. ആരെയും ഇനി ചതിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജബൽപ്പൂറിലുള്ള ഒരു റിസോർട്ടിൽവെച്ചാണ് കൊലനടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി അവിടെ നിന്നും സ്ഥലം വിട്ടു. ജീവനക്കാരെത്തി മുറി തുറന്ന് നോക്കുമ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ശിൽപയേയാണ് കാണുന്നത്.