കെപിസിസി മുൻ ഉപാധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ സി കെ ശ്രീധരൻ സിപിഐ എമ്മിലേക്ക്. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്ന് സി കെ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് താൻ സിപിഐഎമ്മിൽ ചേരുന്നത്. രാഷ്ട്രീയ മാറ്റത്തിന്റെ വിശദംശങ്ങൾ ഉടൻ വ്യക്തമാകുമെന്നും ശ്രീധരൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിക്ക് അപചയം സംഭവിച്ചു. കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. ഈ മാസം 19 ന് കാഞ്ഞങ്ങാട്ട് സി കെ ശ്രീധരന് സിപിഐഎം ഔദ്യോഗിക സ്വീകരണം നൽകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഡിസിസി മുൻ അധ്യക്ഷനെ സി പി ഐ എമ്മിൽ സ്വാഗതം ചെയ്യും.