വളർത്തുനായ മൂലം മറ്റുള്ളവർക്ക് അപകടമുണ്ടായാൽ ഉടമകളിൽ നിന്ന് 10,000 രൂപ ഈടാക്കുന്ന പുതിയ നടപടിയുമായി നോയിഡ

ഉത്തർപ്രദേശിലെ നോയിഡയിൽ വളർത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ പുതിയ നടപടിയുമായി അതോറിറ്റി. നായയോ പൂച്ചയോ കാരണം അപകടമുണ്ടായാൽ വളർത്തുമൃഗങ്ങളുടെ ഉടമകളിൽ നിന്ന് 10,000 രൂപ ഈടാക്കുന്നതാണ് പുതിയ നടപടി. തെരുവ് / വളർത്തു നായ്ക്കൾ / വളർത്തു പൂച്ചകൾക്കുള്ള നോയിഡ അതോറിറ്റിയുടെ നയ രൂപീകരണം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്ത 207-ാമത് ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം. നോയിഡ മേഖലയ്ക്കായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് അതോറിറ്റി നയം തീരുമാനിച്ചത്. ബോർഡ് മീറ്റിംഗിൽ എടുത്ത തീരുമാനങ്ങൾ നോയിഡ അതോറിറ്റിയുടെ സിഇഒ ട്വിറ്ററിൽ പങ്കിട്ടിട്ടുണ്ട്. 2023 മാർച്ച് 1-ന് മുമ്പ് വളർത്തുനായ്ക്കളുടെയോ പൂച്ചകളുടെയോ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഒരു വളർത്തുമൃഗ ഉടമ അവസാന തീയതിക്ക് മുമ്പ് രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴ ചുമത്തുന്നതാണ് നടപടി.