ഇന്ന് എം വി ആറിന്‍റെ എട്ടാം ചരമ വാർഷിക ദിനം. പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ എം വി ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനക്ക് നേതാക്കളായ എം കെ കണ്ണൻ, സി വി ശശീന്ദ്രൻ ,പി വി വത്സൻ മാസ്റ്റർ, കെ വി വിജയൻ എന്നിവർ നേതൃത്വം നൽകി.എം വി ആറിന്റെ മക്കളായ എം വി നികേഷ് കുമാർ, ഗിരിജ, മരുമകൻ പ്രൊഫ. ഇ കുഞ്ഞിരാമൻ തുടങ്ങിയവര്‍ പങ്കെടുത്തു. ഗവർണ്ണർ ഭരണഘടന നൽകാത്ത അധികാരകങ്ങൾ ഉപയോഗിക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം എം കെ കണ്ണൻ എം വി ആർ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
ഇന്ന് വൈകീട്ട് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും. മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് എം വി ആർ പുരസ്കാരം സമ്മാനിക്കും. ഓപ്പൺ മാഗസിൻ എക്സി. എഡിറ്റർ എൻ പി ഉല്ലേഖ് മുഖ്യപ്രഭാഷണം നടത്തും. എം കെ രാഘവൻ എം പി, എം വി ജയരാജൻ, പാട്യം രാജൻ, എം വി നികേഷ് കുമാർ എന്നിവർ സംസാരിക്കും.
സിഎം പി കണ്ണൂർ ജില്ലാ കൗണ്സിലിന്റെ നേതൃത്വത്തിൽ എം വി ആർ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ജവഹർ ലൈബ്രറി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി ഉത്‌ഘാടനം ചെയ്യും. സി എം പി ജനറൽ സെക്രട്ടറി സി പി ജോൺ മുഖ്യ പ്രഭാഷണം നടത്തും.