കണ്ണൂർ ശ്രീകണ്ഠാപുരത്ത് സ്കൂൾ വാൻ മറിഞ് 30 കുട്ടികൾക്ക് പരിക്ക്

കണ്ണൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. ശ്രീകണ്ഠാപുരം വയക്കര ഗവ. യു പി സ്കൂളിൻ്റെ വാൻ ആണ് മറിഞ്ഞത്. 30 കുട്ടികൾക്ക് ചെറിയ പരിക്കുണ്ട്. 34 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 9.45 ഓടെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു വാൻ അപകടത്തിൽ പെട്ടത്. ശ്രീകണ്ഠാപുരം – ഇരട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.  വാൻ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.