ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലഘുലേഖകൾ വിതരണം ചെയത് എൽഡിഎഫ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി എൽഡിഎഫ് വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തു. ​ഗവർണർക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് വിമർശനം. ധനമന്ത്രിയെ പുറത്താക്കാണമെന്ന് നിർദ്ദേശിച്ചത് ഇതിന്റെ ഭാഗമായാണെന്നും ലഘുലേഖയിൽ പറയുന്നു. ചാൻസിലറുടെ നീക്കങ്ങൾ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ആർഎസ്എസിന്റെ ചട്ടുകമായ ​ഗവർ‌ണറുടെ നടപടികളെ ചെറുത്ത് തോൽപ്പിക്കണമെന്നും ലഘുലേഖയിൽ പരാമർശിക്കുന്നു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഇടത് മുന്നണിക്കും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിശിത വിമർശനവുമായി ​ഗവർണർ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആ​ഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ​ഗവർണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ എം വി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.