തിരുവനന്തപുരം കോർപ്പറേഷനിൽ CPM- BJP കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി.. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സും

തിരുവനന്തപുരം കോർപ്പറേഷനിൽ നിയമനക്കത്ത് വിവാദത്തെ തുടർന്നുള്ള പ്രതിഷേധത്തിൽ സംഘർഷം. സി പി എം – ബി ജെ പി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി . മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് മാർച്ച് നടത്തി. ബി ജെ പി പ്രതിഷേധക്കാർ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ എസ് സലീമിനെ മുറിയിൽ പൂട്ടിയിട്ടു. തന്നെ സന്ദർശിച്ച സ്ത്രീകൾ അടക്കമുള്ളവരെ പൂട്ടിയിട്ടെന്ന് എസ്‌ സലിം മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ നഗരസഭാ മന്ദിരത്തിന് മുന്നിലെ ഗ്രില്‍ ഒരു വിഭാഗം പൂട്ടിയിട്ടു. സിപിഎം കൗൺസിലർമാരാണ് കവാടം പൂട്ടിയതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. വിവിധ ആവശ്യങ്ങൾക്കായി വന്നവരെ ഉൾപ്പെടെ പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ് .
സംഘർഷം കനത്തതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു . ഇതിനിടയിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധം നിർത്തി ഗവർണറെ കാണാൻ പോയി. യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിലും ഏറ്റുമുട്ടൽ ഉണ്ടായി