വിലകുറഞ്ഞ മദ്യം കിട്ടിയില്ല.. ബിവറേജസ് ഷോപ്പ് അടിച്ചു തകര്‍ത്ത പ്രതി പിടിയിൽ

മദ്യപാനവും അതിനു ശേഷമുള്ള കോലാഹലങ്ങളും നമ്മൾ ഏറെ കണ്ടതാണ്. ഇപ്പോളിതാ വിലകുറഞ്ഞ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ബിവറേജസ് ഷോപ്പ് അടിച്ചു തകര്‍ത്തിരിക്കുകയാണ് ഒരു യുവാവ് .കോട്ടയം വൈക്കത്തെ മറവന്തുരുത്ത് കാഞ്ഞിരിക്കാപ്പള്ളി വീട്ടില്‍ രതീഷ് രാജന്‍(33) ആണ് വിലകുറഞ്ഞ മദ്യം കിട്ടാത്തതിനെതുടര്‍ന്ന് ബിവറേജസ് ഷോപ്പ് അടിച്ചു തകർത്തത്. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം മദ്യം വാങ്ങാനായി വൈക്കം ബീവറേജില്‍ എത്തിയ രതീഷ് ജീവനക്കാരോട് വിലകുറഞ്ഞ മദ്യം ആവശ്യപ്പെടുകയായിരുന്നു എന്നാല്‍ ഇത് ലഭിക്കാതെ വന്നതോടെ ഇയാള്‍ ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തനായി കൗണ്ടറിന്റെ മുന്നിലെ ജനല്‍ ചില്ലുകള്‍ ഇടിച്ചു പൊട്ടിക്കുകയുമായിരുന്നു. പ്രതിയെ വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.