എൽദോസ് കുന്നപ്പിളിൽ എംഎൽഎ ഉടൻ രാജിവയ്ക്കണം; ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍സിംഗിന് സിപിഐഎമ്മില്‍ ഭാരവാഹിത്വം ഇല്ലായിരുന്നുവെന്നും വി കെ സനോജ്

എൽദോസ് കുന്നപ്പിളിൽ എംഎൽഎ ഉടൻ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ബലാത്സംഗവും കൊലപാതകവും ചെയ്യുന്നുവരെ സംരക്ഷിക്കുന്ന നിലപാടാണ് കെപിസിസിയിലുള്ളത്. എംഎൽഎ ഒളിവിൽ പോയത് കെപിസിസി നേതൃത്വത്തിന്റെ അറിവോടെയാണെന്നും വി കെ സനോജ് പറഞ്ഞു. ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍സിംഗിന് സിപിഐഎമ്മില്‍ ഭാരവാഹിത്വം ഇല്ലായിരുന്നു. ഭഗവൽ സിംഗ് സി പി ഐ എമ്മിനെ സംരക്ഷണത്തിനുള്ള മറയാക്കുകയിരുന്നു. അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രാവബോധം വളർത്താൻ ഡിവൈഎഫ്ഐ പ്രചാരണ പരിപാടി സംഘടിപ്പിക്കും. രണ്ടായിരം ശാസ്ത്ര സംവാദ പരിപാടികള്‍ ഒരുക്കും. ഈ മാസം 20 മുതൽ പരിപാടികള്‍ തുടങ്ങുമെന്നും സനോജ് അറിയിച്ചു.