മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി സി സി പ്രസിഡന്റുമായിരുന്ന എസ് ആർ ആന്റണി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി സി സി പ്രസിഡന്റുമായിരുന്ന എസ് ആർ ആന്റണി (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു വർഷങ്ങളായി ചെറുപുഴയിലെ വീട്ടിലായിരുന്നു. മുൻ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും ചെറുപുഴ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പരേതയായ ഏലിയാമ്മയാണ് ഭാര്യ. ഭൗതീക ശരീരം ചെറുപുഴയിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും.സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ജില്ലയിൽ 3 ദിവസം ദുഃഖാചരണം നടത്താനും നേരത്തെ നിശ്ചയിച്ച പാർട്ടി പൊതു പരിപാടികൾ മാറ്റിവെക്കാനും ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. മികച്ച സംഘടകൻ മുൻ ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.