ഒല ഇലക്ട്രിക് താങ്ങാനാവുന്ന വിലയിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു, വില 80,000 രൂപയിൽ താഴെ

ഒല ഇലക്ട്രിക് ഈ ദീപാവലിയിൽ താങ്ങാനാവുന്ന വിലയിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാളാണ് ട്വീറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. വരാനിരിക്കുന്ന മോഡലിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് 80,000 രൂപയിൽ താഴെ വിലയുള്ള പുതിയ എസ് വേരിയന്റായിരിക്കും എന്നാണ് റിപ്പോർട്ടുകള്‍. പുതിയ ഒല ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡിന്റെ മൂവ് ഒഎസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും . കൂടാതെ നിലവിലുള്ള S1 വേരിയന്റിൽ എല്ലാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും, ചില ഫാൻസി ഫിറ്റ്‌മെന്റുകൾ ഇതില്‍ ഉണ്ടാകാനിടയില്ല. ഇതിന്റെ പവർട്രെയിൻ സിസ്റ്റത്തിന് അതിന്റെ പ്രീമിയം സഹോദരങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത ശേഷിയുള്ള ബാറ്ററി പാക്ക് ഉണ്ടായിരിക്കാം. നിലവിൽ, Ola S1, S1 Pro എന്നിവ യഥാക്രമം 121km, 181km റേഞ്ച് വാഗ്ദാനം ചെയ്യുന്ന 2.98kWh, 3.97kWh ബാറ്ററികളുമാണ് ഉള്ളത്. 8.5kW മൂല്യമുള്ള ഒരു ‘ഹൈപ്പർഡ്രൈവ് മോട്ടോർ’ വാഗ്ദാനം ചെയ്യുന്നു. ഈ നവരാത്രി സീസണിൽ, ഒല ഇലക്ട്രിക്ക് വിൽപ്പന നാല് മടങ്ങ് വർദ്ധിപ്പിക്കുകയും ഓരോ മിനിറ്റിലും ഒരു സ്കൂട്ടർ വിൽക്കുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.