ജന്മനാ ശരീരത്തില്‍ കാണപ്പെട്ട വലിയ മറുകുള്ള പ്രഭുലാൽ അന്തരിച്ചു

ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും ചിരിച്ചുകൊണ്ട് നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. മുഖത്തും ശരീരത്തും ചെറുപ്പത്തിലേ രൂപപ്പെട്ട വലിയ മറുകായിരുന്നു പ്രഭുലാൽ പ്രസന്നനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത്. കലാരംഗത്തും എന്നും സജീവവും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു പ്രഭുലാല്‍. ആകെ കിട്ടിയ ഒറ്റ ജീവിതത്തില്‍ വിഷമങ്ങള്‍ക്ക് സ്ഥാനമില്ലെന്നായിരുന്നു പ്രഭുലാല്‍ എന്നും പറയുന്നത്. കുട്ടിക്കാലത്ത് സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ പല തരത്തിലുള്ള വിവേചനവും പ്രഭുലാല്‍ നേരിട്ടിരുന്നു. മാതാപിതാക്കളുടെയും ഉറ്റസുഹൃത്തുക്കളുടെയും പിന്തുണ മാത്രമായിരുന്നു പ്രഭുലാലിന് കൂടെ ഉണ്ടായിരുന്നത്. മാലിഗ്നന്റ് മെലോമ എന്ന സ്‌കിൻ കാൻസർ ആയിരുന്നു പ്രഭുലാലിന്. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ചികിത്സയിലായിരിക്കെയാണ് പ്രഭുലാലിന്റെ മരണം. ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നു. ആലപ്പുഴ സ്വദേശിയാണ് പ്രഭുലാൽ പ്രസന്നൻ.