നടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; കേസെടുക്കാൻ പോലീസ്

സിനിമാ പ്രമോഷനിടെ മലയാളത്തിലെ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കേസ് എടുക്കാനുള്ള നടപടി ആരംഭിച്ച പോലീസ്. നടിമാരുടെ മൊഴിയെടുക്കാൻ വനിതാ പോലീസ് സംഘം പുറപ്പെട്ടു . സിനിമയുടെ നിർമാതാക്കളാണ് പരാതി നൽകിയത്. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. സിനിമാ പ്രമോഷനിടെയാണ് അജ്ഞാതൻ നടിമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഉടൻ തന്നെ ഒരു നടി പ്രതികരിക്കുകയും മുഖത്തടിക്കുകയും ചെയ്തു. മറ്റൊരു നടി ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. മാളിലെ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. അപ്രതീക്ഷിതമായ അതിക്രമത്തിൽ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ലെന്നും ഇപ്പോഴും ആ മാനസികാഘാതത്തിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി കുറിപ്പിൽ പറയുന്നു.