ട്രാക്ടര്‍ കാറില്‍ ഇടിച്ച് ട്രാക്ടര്‍ രണ്ടായി പിളർന്നു. മെഴ്‍സിഡസ് ബെന്‍സിന്റെ ആഡംബര കാറിലിടിച്ചാണ് ട്രാക്ടര്‍ രണ്ടായി പിളര്‍ന്നത്. വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും സംഭവം സത്യമാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപമാന് അപകടം നടന്നത്. കഴിഞ്ഞദിവസം നടന്ന ഈ അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. തിരുപ്പതിക്ക് സമീപം ചന്ദ്രഗിരി ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്. ദേശീയ പാതയ്ക്ക് സമീപം മണല്‍ ലോഡുമായി വരികയായിരുന്ന ട്രാക്ടര്‍ നിയന്ത്രണം നഷ്‍ടമായി മെഴ്‍സിഡസ് ബെന്‍സ് കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ട്രാക്ടര്‍ രണ്ട് കഷണങ്ങളായി തകര്‍ന്നു. വീഡിയോയില്‍ കറുത്ത നിറത്തിലുള്ള ഒരു മെഴ്‌സിഡസ്ബെൻസും കാണാം. അപകടത്തിൽപ്പെട്ട ഒരു ട്രാക്ടർ പകുതിയായി പിളർന്നനിലയിലാണ്. മാസി ഫെർഗൂസൺ കമ്പനിയുടേതാണ് ട്രാക്ടർ.