നിയമസഭാ കൈയ്യാങ്കളി കേസ്; ഇ പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും

നിയമസഭാ കൈയ്യാങ്കളി കേസിൽ എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. കുറ്റപത്രം വായിച്ച് കേൾക്കുന്നതിനായാണ് ജയരാജൻ കോടതിയിൽ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്. കേസിൽ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ അഞ്ച് പ്രതികൾ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നേരത്തേ ഹാജരായിരുന്നു. എന്നാൽ പ്രതികൾ കോടതിയിൽ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അന്ന് കോടതിയിൽ ഹാജരായിരുന്നില്ല. അസുഖം കാരണം ഹാജരാകാനാവില്ലെന്ന് ജയരാജന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ബാർക്കോഴ കേസിൽ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിഷ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്.