പമ്പയാറ്റിൽ പള്ളിയോടം മറഞ്ഞ് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പമ്പയാറ്റിൽ പള്ളിയോടം മറഞ്ഞ് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി ആദിത്യൻ (17) ആണ് മരിച്ചത്. ശക്തമായ ഒഴുക്കിൽ പെട്ട് ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞാണ് അപകടമുണ്ടായത്. നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടയാണ് അപകടമുണ്ടായത്. രണ്ട് പേരെയാണ് കാണാതായത്. ഇതിൽ ഒരാളിയിരുന്നു ആദിത്യൻ. പള്ളിയോടത്തിൽ ആളുകൾ കൂടുതൽ കയറിയതാണ് അപകടകാരണമെന്നാണ് വിവരം. 65 പേർക്കാണ് പള്ളിയോടത്തിൽ കയറാൻ അനുമതിയുണ്ടായിരുന്നുള്ളു. എന്നാൽ ഇതിൽ കൂടുതൽ പേർ പള്ളിയോടത്തിലുണ്ടായിരുന്നു. നിലവിൽ മൂന്ന് സ്‌കൂബ ടീം തെരച്ചിൽ നടത്തുന്നുണ്ട്.