പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടുപോകും : സ്പീക്കര്‍ എ.എന്‍ ഷംസീര്‍

സ്പീക്കര്‍ എന്ന പദവി കൃത്യമായി നിര്‍വഹിക്കുമെന്ന് നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണെന്നും പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും യോജിപ്പിച്ച് കൊണ്ടുപോകുമെന്നും ഷംസീര്‍ പറഞ്ഞു. ‘സ്പീക്കര്‍ എന്ന പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. നിയമസഭയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമമുണ്ടായാല്‍ പ്രതിപക്ഷത്തെയും കൂട്ടിച്ചേര്‍ത്ത് എതിര്‍ക്കും. രാഷ്ട്രീയം പറയേണ്ട ഘട്ടത്തില്‍ പറയും എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകില്ല.ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണ്. പ്രതിപക്ഷത്തിന് മാന്യമായ പരിഗണന ഈ ആറ് വര്‍ഷക്കാലം ഭരണപക്ഷം നല്‍കിയിട്ടുണ്ട്’. എ എന്‍ ഷംസീര്‍ പറഞ്ഞു.