വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സ്ഥലം മാറ്റം, ജഡ്ജി എസ്. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി എസ്. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അനു ശിവരാമന്റേതാണ് നടപടി. ലേബര്‍ കോടതിയിലേത് ഡെപ്യൂട്ടീഷന്‍ തസ്തിക ആയതിനാല്‍ തന്റെ അനുമതി ചോദിച്ചില്ലെന്ന ജഡ്ജിയുടെ നിലപാടും വാദം കേള്‍ക്കുന്നതിനിടെ കോടതി അംഗീകരിച്ചിരുന്നില്ല. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനകരം എന്ന് തുടങ്ങിയ മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. രണ്ട് ലൈംഗിക പീഡന കേസുകളിലാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.