യൂത്ത് കോൺഗ്രസ്സ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ പ്രവർത്തകർ കലക്ട്രേട്ടിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാർക്ക് നേരെ പോലീസ് രണ്ടു തവണജല പീരങ്കി പ്രയോഗിച്ചു .ഇതിൽ പ്രതിഷേധിച്ച്.പ്രവർത്തകർ കൊടി കെട്ടിയ വടി പോലീസ് വാഹനത്തിനു നേരെ വലിച്ചെറിഞ്ഞു. പിണറായിയുടെ കാപ്പ ഞങ്ങൾക്ക് കോപ്പ് ആണെന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകരെത്തിയത്. സംസ്ഥാന വൈസ്സ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉൽഘാടനം ചെയ്തു. സുധീപ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. കാപ്പ ചുമത്തി യൂത്ത്കോൺഗ്രസ്സുകാരുടെ വായടപ്പിക്കാമെന്ന് പിണറായി വിജയൻ കരുതേണ്ടന്നും അള മുട്ടിയാൽ ചേരയും കടിക്കുമെന്നും സമരം ഉൽഘാടനം ചെയ്ത് കൊണ്ട് റിജിൽ മാക്കുറ്റി പറഞ്ഞു. മുന്നറിയിപ്പില്ലാതെ രണ്ടാമതും പോലീസ് വെള്ളം ചീറ്റിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ക്യാമറകൾക്ക് കേട് പാടുകൾ സംഭവിച്ചു .ഇത് മാധ്യമ പ്രവർത്തകരും പോലീസും തമ്മിൽ വാക്ക് തർക്കത്തിന് കാരണമായി. എ.എസ്.പി.രത്നകുമാറിൻ്റ നേതൃത്വത്തിൽ പോലീസ് സംഘം സമരക്കാരെ തടഞ്ഞു.