ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ആദ്യ ഏഷ്യക്കാരനായി ഗൗതം അദാനി

ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ആദ്യ ഏഷ്യക്കാരനായി ഗൗതം അദാനി. 137.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ഗൗതം അദാനി, ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നത്. ഇപ്പോള്‍ റാങ്കിംഗില്‍ ആദ്യ സ്ഥാനത്ത് യുഎസിലെ എലോണ്‍ മസ്‌ക്, രണ്ടാം സ്ഥാനത്തുള്ള ജെഫ് ബെസോസ് എന്നിവരുടെ തൊട്ടു പിന്നിലായാണ് ഗൗതം അദാനി മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനും ടോപ്പ് 3-ല്‍ ആദ്യ ഏഷ്യക്കാരനുമാണ് ഗൗതം അദാനി. 2022ല്‍ മാത്രം 60.9 ബില്യണ്‍ ഡോളറാണ് ഗൗതം അദാനി തന്റെ സമ്പത്തില്‍ കൂട്ടിച്ചേര്‍ത്തത്.കല്‍ക്കരി വ്യവസായത്തിലേയ്ക്ക് തിരിയുന്നതിന് മുമ്പ് ഒരു വജ്ര വ്യാപാരിയിരുന്നു ഗൗതം അദാനി. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടുന്നത്. മുകേഷ് അംബാനിയും ചൈനയുടെ ജാക്ക് മായും പോലും ഒരിക്കലും ഇത്രയും ദൂരം എത്തിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ-മേഖലാ തുറമുഖ, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍, സിറ്റി-ഗ്യാസ് ഡിസ്ട്രിബ്യൂട്ടര്‍, കല്‍ക്കരി ഖനികള്‍ എന്നിവ ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.