തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയ സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. കണ്ണൂര്‍സിറ്റി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർക്കെതിരെ കണ്ണൂര്‍ സിറ്റി പോലിസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ 27ന് രാവിലെയാണ് തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് ചാലക്കുന്നില്‍ നില്‍ക്കുകയായിരുന്ന യുവതിയെ മൂന്നംഗ സംഘം ഓട്ടോയില്‍ കൂട്ടികൊണ്ടു പോയത്. ജോലി കഴിഞ്ഞ് വൈകീട്ട് ഇതേ ഓട്ടോയില്‍ മടങ്ങി വരുന്നതിനിടെ മഴ കാരണം സമീപത്തെ ക്വാട്ടേഴ്‌സിലേക്ക് പോയിരുന്നു. ഇവിടെ വച്ച് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നല്‍കുകയായിരുന്നു. പിറ്റേന്ന് സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. നേരത്തെ പരിചയമുള്ളവരാണ് പീഡനത്തിനു പിന്നിലെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു. നിര്‍മാണതൊഴിലും ശുചീകരണവും തുടങ്ങി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പണികള്‍ ഏറ്റെടുത്തു ചെയ്യുന്നവരാണ്. സിറ്റി സ്റ്റേഷന്‍ പരിധിയിലെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്.