നിപക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനായി. സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉള്‍പ്പടെ നിരവധി പേര്‍ സോഷ്യല്‍ മിഡിയയില്‍ ഇവർക്ക് ആശംസകളുമായി എത്തിയിരുന്നു. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥ്‌നും തണലാവാനാണ് സജീഷ് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് സജീഷും പ്രതിഭയും കുഞ്ഞുങ്ങളും. ലിനി ഓർമ്മയായിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് നഴ്‌സായ ലിനി മരണപ്പെടുകയായിരുന്നു.